ദുബായുടെ ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026 അവസാനത്തോടെ ദുബായിലുടനീളമുള്ള 40 പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് പദ്ധതി.
നിലവിൽ ഉമ്മു സുഖീം 1, അബു ഹൈൽ, അൽ ബറഹ എന്നിവിടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ദുബായ് ആർടിഎ പൂർത്തിയാക്കി. 2024-2026 സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പാക്കിയത്.
ഡ്രൈവർമാരും കാൽനടയാത്രക്കാരും ഉൾപ്പെടെ റോഡ് ഉപയോക്താക്കൾക്ക് ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്.