യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്സിഎ)യാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 2, 3 തീയതികളിലാണ് വിപണികൾ അടച്ചിടുക. തുടർന്ന് ഡിസംബർ 4 ന് സാമ്പത്തിക വിപണിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും എസ്സിഎ വ്യക്തമാക്കി.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സർക്കാർ – സ്വകാര്യ ജീവനക്കാർക്ക് 2,3 തിയതികളിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നഴ്സറികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.