യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യയുള്ളതെന്നാണ് മുന്നറിയിപ്പ്.
നാളെ രാത്രിയോടെയാണ് മഴ പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ചില ഭാഗങ്ങളിലാണ് നാളെ മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും വ്യാഴാഴ്ച രാവിലെയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്നും വാഹനയാത്രക്കാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും അധികൃതർ നിർദേശിച്ചു.