ഖത്തര്‍ ലോകകപ്പിന് ആവേശമൊരുക്കി ടീമുകൾ ഖത്തറിലേക്ക് എത്തിത്തുടങ്ങി. ആദ്യമെത്തിയ ജപ്പാന്‍ ടീം പരീശീലനം ആരംഭിച്ചു. അൽസദ്ദ് സ്‌പോർട്‌സ് ക്ലബ്ബ് മൈതാനത്താണ് ജപ്പാന്‍റെ പരിശീലനം. നവംബര്‍ 17ന് കാനഡയുമായി ജപ്പാന് സന്നാഹ മത്സരമുണ്ട്.
ലോകകപ്പ് മത്സരങ്ങളില്‍ ഇ-ഗ്രൂപ്പിലാണ് ജപ്പാന്‍. 23ന് ഖലീഫ സ്റ്റേഡിയത്തില്‍ ജര്‍മിനിയുമായുളള പോരാട്ടത്തോടെയാണ് ജപ്പാന്റെ പോരാട്ടം ആരംഭിക്കുക. 27ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ക്രൊയേഷ്യയെ നേരിടുന്ന ജപ്പാന് ഡിസംബര്‍ ഒന്നിന് സ്പെയിനേയും നേരിടും. ടീം അംഗങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പരിശീലകന്‍ ഹജിമെ മൊറിയാസുവും ക്യാപ്റ്റൻ മായാ യോഷിദയും വ്യക്തമാക്കുന്നു.
ഖത്തറിലെത്തിയ ജപ്പാന്‍ ടീമിന് ഹമദ് വിമാനത്താവളത്തിലും ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിലും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഖത്തറിന്റെ പരമ്പരാഗത നൃത്തരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ടീമുകൾക്ക് ടൂർണമെന്റിലുടനീളം താമസവും പരിശീലനം ഒരോ സ്ഥലത്തുതന്നെയാണ് ക്രമീകരിച്ചിട്ടുളളത്.
അര്‍ജന്‍റീന, ബ്രസീല്‍ ടീമുകളുടെ ബെയ്സ് ക്യാമ്പുകളും തയ്യാറായിക്കഴിഞ്ഞു. അവസാന ലോകകപ്പിനെത്തുന്ന ലയണല്‍ മെസ്സിക്ക് ലോക കീരീടം നേടാന്‍ സാധിക്കുമൊ എന്നതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ ആകാംഷ. ഇഷ്ടതാരങ്ങളേയും ടീമുകളേയും സ്വീകരിക്കാന്‍ ആരാധകരും നിമിഷങ്ങളെണ്ണുകയാണ്.