നാളെ ദുബായ് റൈഡ്; പുലര്‍ച്ചെ ശൈഖ് സായിദ് റോഡില്‍ സൈക്കിൾ സഞ്ചാരികൾ നിറയും

Date:

Share post:

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കുന്ന ദുബായ് റൈഡ് നാളെ. തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ നടക്കുന്ന സൈക്കിൾ റൈഡില്‍ പതിനായിരങ്ങൾ പങ്കെടുക്കും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി മു​ത​ൽ റൂ​ട്ടു​ക​ൾ തു​റ​ക്കും. രാവിലെ 6.30 മു​ത​ൽ 7.30 വ​രെ​ ഒരുമണിക്കൂറാണ് റൈഡിനായി മാറ്റിവയ്ക്കുക. ഇതിനായി ശൈഖ് സായിദി റോഡില്‍ വാഹനയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ഫാ​മി​ലി റൈഡ്, ജ​ന​റ​ൽ റൈഡ് എ​ന്നി​ങ്ങ​നെ ര​ണ്ട് വിഭാഗമായി തി​രി​ച്ചാ​ണ്​ ദുബായ് റൈ​ഡ്​ ന​ട​ക്കു​ന്ന​ത്. ജ​ന​റ​ൽ റൈ​ഡ്​ 12 കി​ലോ​മീ​റ്റ​റും ഫാ​മി​ലി റൈ​ഡ്​ നാ​ല്​ കി​ലോ​മീ​റ്റ​റു​മാ​ണ് ദൂരം. അ​ഞ്ച്​ ഗേ​റ്റു​ക​ൾ വ​ഴി​യാ​ണ്​ റൈ​ഡ​ർ​മാ​രെ നിശ്ചിത പാതയിലേക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ജനറല്‍ റൈ​ഡിനെ​ത്തു​ന്ന​വ​ർ കൊ​ക്ക​കോ​ള അ​രീ​ന, മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​ർ, അ​ൽ സ​ത്​​വ, ബി​സി​ന​സ്​ ബേ, ​ലോ​വ​ർ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളിലെ ഗേറ്റിലൂടെയാണ് പ്ര​വേ​ശി​ക്കേ​ണ്ട​ത്. ഡൗ​ൺ ടൗ​ണി​ന്​ മു​ന്നി​ലൂ​ടെ​യാ​ണ്​ കു​ട്ടി​ക​ൾ​ ഉൾപ്പടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​​ള്ള പാ​ത. ദു​ബൈ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​ർ, ​ബു​ർ​ജ്​ ഖ​ലീ​ഫ, ഡൗ​ൺ​ടൗ​ൺ, വാ​ട്ട​ർ ക​നാ​ൽ എ​ന്നി​വ​യു​ടെ മു​ന്നി​ലൂ​ടെ​യാ​ണ്​ യാ​ത്ര.

റൈഡിനെത്തുന്നവര്‍ മുന്‍കൂട്ടി രജിസ്്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ക​ഴി​ഞ്ഞ വ​ർ​ഷം 33,000 പേരാണ് ദുബായ് റൈഡില്‍ പങ്കെടുത്തത്. ഇക്കുറി കൂടുതല്‍ പേര്‍ പങ്കാളികളാകുമെന്നാണ് സൂചന. ദുബായ് കി​രീ​ടാ​വ​കാ​ശി​ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദിന്റെ നേതൃത്വത്തിലാണ് ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച് നടപ്പാക്കുന്നത്. അതേസമയം ആദ്യ വര്‍ഷത്തെപ്പോലെ ശൈ​ഖ്​ ഹം​ദാ​ൻ റൈഡില്‍ പങ്കെടുക്കുമോ എന്ന ആകാംഷയിലാണ് സൈക്കിൾ പ്രേമികൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...