ദുബായിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവെന്ന് ഏറ്റവും പുതിയ കണക്കുൾ. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശനം നടത്തിയത് പത്ത് ദശലക്ഷത്തിലധികം ആളുകളാണ്. ഇവരില്‍ പത്ത് ശതമാനം സന്ദര്‍ശകരെത്തിയത് ഇന്ത്യയില്‍നിന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഇതേ സമയം ദുബായിലെത്തിയത് 3.85 ദശലക്ഷൾ സന്ദർശകര്‍ മാത്രമായിരുന്നു. ടൂറിസം വകുപ്പ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഈ വർഷം 10.12 മില്യൺ സന്ദര്‍ശകരെത്തി. കോവിഡ് പ്രതസന്ധിക്കുശേഷം ഇളവുകൾ എത്തിയതോടെയാണ് കൂടുതല്‍ ആളുകൾ ദുബായിലേക്ക് എത്തിയത്.
യുഎഇ സ്വീകരിക്കുന്ന ടൂസിസ്റ്റ് നയങ്ങളും വിസ നയങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ ഏറ്റവും സൗകര്യപ്രദമായ ഇടത്താവളമായും ദുബായെ സ്വീകരിക്കുന്നു. അതേസമയം പുതിയ ടൂറിസം സീസണ് തുടക്കമായതും. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളും വരും ദിവസങ്ങളില്‍ ദുബായിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.