വീണ്ടും ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ദുബായിയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ളൈ ദുബായ്. വികസന പദ്ധതികളുടെ ഭാഗമായി പുതിയതായി ഏഴ് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് കമ്പനി. ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത് അൽ ഗൈത്താണ് കമ്പനിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
ബേസൽ, റിഗ, ടാലിൻ, വിൽനിയസ് നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് പുതിയ വിമാനങ്ങൾ വാങ്ങാൻ ഫ്ളൈ ദുബായ് തീരുമാനിച്ചത്. വിമാനങ്ങൾ ഈ വർഷം തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല, 130 പുതിയ പൈലറ്റുമാരെയും കമ്പനി ഈ വർഷം നിയമിക്കും.
എമിറേറ്റ്സ് വിമാനകമ്പനിയുടെ ചരക്കുവിഭാഗമായ എമിറേറ്റ്സ് കൈ കാർഗോ അഞ്ച് പുതിയ വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്.