അബുദാബിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് മിഡ് ടേം അവധി പ്രഖ്യാപിച്ചു. 9 ദിവസമാണ് അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയാണ് അവധി. 24നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.
വിദ്യാര്‍ത്ഥികളുെ പഠനം വിലയിരുത്തുന്നതിലും അക്കാദമിക് നിലവാരം പരിശോധിക്കുന്നതിനുമായാണ് മിഡ് ടേം അവധി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പഠനദിവസങ്ങൾക്ക് ഇടയിലുളള ഇടവേള വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷങ്ങൾ ലഘൂകരിക്കുന്നതിനും ഉപകരിക്കും.
അതേസമയും മിഡ് ടേം അവധി ഫലപ്രദമായി വിനിയോഗിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങൾ അധികാരികൾ ഉപയോഗപ്പെടുത്തണമെന്നും പഠനത്തില്‍ പിന്നോക്കം പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പിന്തുണ നല്കാന് അധ്യാപകര്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.