വലിയപെരുന്നാൾ ആഘോഷമാക്കാം; ദുബായിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

Date:

Share post:

വലിയപെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.

ദുബായിലെ ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക്, സബീൽ പാർക്ക്, അൽ സഫ പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക് എന്നിവ പെരുന്നാൾ അഴധി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് പാർക്കുകളുടെ പ്രവർത്തന സമയം ഇപ്രകാരമാണ്.

• റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ, തടാക പാർക്കുകൾ – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ
• മുഷ്‌രിഫ് നാഷണൽ പാർക്കിലെ മൗണ്ടൈൻ ബൈക്ക് ട്രെയിൽ, ഹൈക്കിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകിട്ട് 7 മണിവരെ
• ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ
• ചിൽഡ്രൻസ് സിറ്റി – ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെ. വെള്ളി, ശനി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ
• ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ
• കേവ് ഓഫ് മിറാക്കിൾസ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...