പാക്കിസ്ഥാനിലെ സാമ്പത്തിക മേഖലകളിലെ നിക്ഷേപത്തിനായി 10 ബില്യൺ ഡോളർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മിൽ അബുദാബിയിൽ വെച്ച് നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രഖ്യാപനം.
പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അതിനെ പിന്തുണയ്ക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ, വ്യാപാരം, വികസനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.
യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണം വിപുലീകരിക്കുന്നതിലും പാക്കിസ്ഥാന്റെ പ്രതിബദ്ധത ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.