ദുബായ് പോലീസിന്‍റെ ആഡംബര പെട്രോളിംഗ് കാറുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിലെ വൺറോഡ് ഓട്ടോമോട്ടീവ് കമ്പനിയിൽ നിന്ന് ഹോങ്കി ഇ – എച്ച്എസ് 9 വാഹനം സേന ഏറ്റുവാങ്ങി.
ഹോങ്കി ബ്രാൻഡിന്റെ ആദ്യ എസ്‌യുവിയായ E-HS9 ന് അഞ്ച് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഫ്ലാറ്റിൽ നിന്ന് പൂർണ്ണമായി ചാർജ് ചെയ്യാം. ഏകദേശം 440 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിനുളളത്.
മെഴ്‌സിഡസ്, മസെരാറ്റിസ്, ആസ്റ്റൺ മാർട്ടിൻസ്, കാഡിലാക്സ് തുടങ്ങിയ പൊലീസിന്‍റെ സൂപ്പര്‍ കാര്‍ സീരിസിലേക്കാണ് ഹോങ്കിയും എത്തിച്ചത്. പ്രശസ്തമായ ബുഗാട്ടി വെയ്‌റോൺ മുതൽ ഫെരാരി എഫ്‌എഫ് , ലംബോർഗിനി അവന്റഡോർ വരെ ദുബായ് പോലീസിന്റെ കാര്‍ ശേഖരത്തിലുണ്ട്.
സുരക്ഷിതത്വവും കാര്യക്ഷമവുമായ സേവനം ലക്ഷ്യമിട്ടാണ് ദുബായ് പൊലീസിന്റെ പ്രട്രോളിംഗ്. ഏത് വിധ സാഹചര്യവും കൈകാര്യം ചെയ്യാനാകും വിധം സേനയെ ആധുനിക വക്തരിക്കുന്നതിലും പൊലീസ് വകുപ്പ് ശ്രദ്ധാലുവാണ്.
വിവിധ തരത്തിലുളള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏറ്റവും കാര്യക്ഷമവും വഴക്കമുള്ളതും ഏറ്റവും പുതിയതുമായ വാഹന മോഡലുകൾ പൊലീസ് വാഹന വ്യൂഹത്തിലേക്ക് ചേർക്കാൻ ദുബായ് പോലീസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്.