യുഎഇയിൽ കഴഞ്ഞ മാസം പെയ്ത ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദുബായിലെ പല മെട്രോ സ്റ്റേഷനുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് അടച്ചിട്ട നാല് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).
മെയ് 28-ഓടെയാണ് അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുക. കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പാസീവ്, ഇക്വിറ്റി, മഷ്‌റെക്ക്, എനർജി മെട്രോ സ്റ്റേഷനുകൾ എന്നീ മെട്രോ സ്റ്റേഷനുകളാണ് സാധാരണ സ്ഥിതിയിൽ തുറന്ന് പ്രവർത്തിക്കുക. എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാകും ഇവ പ്രവർത്തനമാരംഭിക്കുകയെന്ന് ആർടിഎ അറിയിച്ചു.
ബിസിനസ് ബേയിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്‌സ്, മഷ്‌റഖ്, ഇക്വിറ്റി, ദുബായ് ഇൻ്റർനെറ്റ് സിറ്റി, അൽ ഖൈൽ മെട്രോ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് 150 ബസുകൾ തുടർന്നും സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.