മഴയിൽ നിറഞ്ഞൊഴുകി വാദികൾ, ഒമാനിൽ മരണം 20 ആയി

Date:

Share post:

ഗൾഫ് രാജ്യങ്ങളിൽ ശമനമില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ മൂലം ഉണ്ടായ വെള്ളക്കെട്ടുകളിൽ വിവിധ രാജ്യങ്ങളിലായി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒമാനിൽ കഴിഞ്ഞ ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തന സംഘം കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരവും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. ബുറൈമി ഗവർണറേറ്റിലെ ചില സ്‌റ്റേറ്റുകളിൽ 200 മില്ലി മീറ്ററോളം ഉയർന്ന്, ശക്തമായ കാറ്റും മഴക്കൊപ്പം ശക്തിയായി വീശി. കനത്ത മഴ മൂലം വാദികൾ നിറഞ്ഞൊഴുകുകയും വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങുകയും ചെയ്തിരുന്നു. കാണാതായവരും ചികിത്സ തേടുന്നവരുമായ 13ലധികം ആളുകൾക്കായി പൊലീസ് ഏവിയേഷൻ എട്ട് ഓപ്പറേഷൻസാണ് നടത്തിയത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ജീവനക്കാർ നോർത്ത് ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ രണ്ട് പ്രസവങ്ങൾക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ട്.

റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ റോയൽ നേവി ഓഫ് ഒമാൻ മുസന്ദം ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചു കഴിഞ്ഞു. ഇത് കൂടാതെ, വിവിധ ഗവർണറേറ്റുകളിൽ 18 അഭയകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 1,400-ലധികം ഒമാനികളും റെസിഡൻറ്‌സും അവയുടെ പ്രയോജനം നേടി. ഷിനാസ് – ബുറൈമി വിലായത്തുകളിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം ഒഴിപ്പിക്കൽ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഷിനാസ് വിലായത്തിൽ 44 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുള്ളത്. കുടുങ്ങിപ്പോയ എട്ട് പേരടങ്ങുന്ന ഒരു കുടുംബത്തെ അൽ ബുറൈമി ഗവർണറേറ്റിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...