‘സ​ഫാ​രി വേ​ൾ​ഡ്’​, പ്രത്യേക പ്രവേശന നിരക്കുമായി ഒമാനിലെ ഏറ്റവും വലിയ മൃഗശാല തുറന്നു

Date:

Share post:

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ലയായ ‘സ​ഫാ​രി വേ​ൾ​ഡ്’​ സന്ദർശകർക്കായി തുറന്നു. പ്രത്യേക പ്രവേശന നിരക്കുമായാണ് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്ര വി​ലാ​യ​ത്തി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സഫാരി പാർക്ക് തുറന്നു കൊടുത്തത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ​ത്.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് സ​ഫാ​രി വേ​ൾ​ഡ് മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​ത്യേ​ക പ്രവേശന ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടുള്ളത്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും മൂ​ന്ന്​ റി​യാ​ലാ​യി​രി​ക്കും പ്ര​വേ​ശ​ന ഫീ​സായി ഈടാക്കുക. മൂ​ന്ന്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മൃ​ഗ​ശാ​ല​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച്​ 1,20,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​മാ​യിരുന്നു ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന​ത്​.

2,86,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ആ​ണ്​ സ​ഫാ​രി വേ​ൾ​ഡ്​ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്​. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യ്ക്ക്​ പു​തി​യൊ​രു കൂ​ട്ടി​ച്ചേർ​ക്ക​ലാ​ണ്​ ഈ മൃ​ഗ​ശാ​ല. ക​ടു​വ​യും സിം​ഹ​വും മു​ത​ൽ മാ​നു​ക​ളും മ​റ്റ്​ പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടെ 300 ഓ​ളം മൃ​ഗ​ങ്ങ​ൾ പു​തി​യ മൃ​ഗ​ശാ​ല​യി​ൽ സജ്ജമാക്കിയിട്ടുണ്ട്. ​ഒമാ​ൻ, ജി.​സി.​സി, മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് അ​പൂ​ർ​വ​വും മ​നോ​ഹ​ര​വു​മാ​യ നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ ഇ​തി​ന​കം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ല​ക​ളി​ലൊ​ന്നാ​ണ് സഫാരി വേൾഡ്.​

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...