ഇന്ന് ചെറിയ പെരുന്നാള്‍. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ആത്മ സമർപ്പണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പെരുന്നാൾ ആഘോഷം.
യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണു പെരുന്നാൾ. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്.
പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ കൂടിയാണ് പെരുന്നാൾ. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഒരുമിച്ച് കൂടിയും പരസ്പരം സ്നേഹം പങ്കുവെച്ചുമാണ് ഇന്ന് കുടുംബങ്ങള്‍ ഒത്തുകൂടുന്നത്.