ദൃശ്യങ്ങളില്‍ കാണുന്നത് അന്യഗ്രഹ ജീവിയൊന്നുമല്ല. ജെറ്റ്പാക് ഘടിപ്പിച്ച് ബഹുനില കെട്ടിടത്തിന്‍റെ മുകളിലേക്ക് പറന്നിറങ്ങുന്ന മനുഷ്യന്‍ തന്നെയാണ്. സാധനങ്ങളുമായി കെട്ടിടത്തിന് മുകളിലേക്ക് പറന്നിറങ്ങുന്ന ഡെലിവറി ബോയിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സൗദിയിലെ ഏതൊ കമ്പനി നടത്തിയ പരീക്ഷണമാണെന്നാണ് സൂചനകൾ. ഒരു പക്ഷിയെപ്പോലെയാണ് ഡെലിവറി ബോയ് പറന്നിറങ്ങുന്നത്. യന്ത്രം അയാൾ സ്വയം നിയന്ത്രിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിജയകരമായി വിതരണം പൂര്‍ത്തിയാക്കാനായെന്നും ദ്യശ്യങ്ങളില്‍ അവകാശപ്പെടുന്നുണ്ട്.
ഡ്രോണുകളുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുളളില്‍ സാധനങ്ങൾ വിതരണം ചെയ്യാനുളള ശ്രമങ്ങൾ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ തന്നെ നേരിട്ട് പറന്നിറങ്ങുന്നതാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കിയത്.
على غرار الرجل الطائر.. مقطع متداول في #السعودية لعامل توصيل يطير لتسليم طلبية#العربية pic.twitter.com/vbRRfju8K4
— العربية السعودية (@AlArabiya_KSA) September 19, 2022
സൗദി റിയാദില്‍ നിന്നാണ് ദ്യശ്യങ്ങളെന്ന് സോഷ്യല്‍ മീഡിയ സൂചനകൾ നല്‍കുന്നെങ്കിലും പരീക്ഷണത്തെപറ്റിയൊ പറക്കും ഡെലിവറി ബോയിയെ പറ്റിയൊ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ദൃശ്യങ്ങൾ വൈറലായതൊടെ കൂടുതല്‍ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.