യുഎഇയിൽ നിന്ന് ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഇൻഫ്ലുവൻസ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഇത്തിഹാദ് എയർവേയ്സ്

Date:

Share post:

യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേസിൽ ജിദ്ദയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇൻഫ്ലുവൻസ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് എയർലൈൻ അധികൃതർ.

ഹജ്ജ്, ഉംറ എന്നിവയ്ക്കായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് നിർബന്ധിത ഇൻഫ്ലുവൻസ വാക്സിൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം (MoHAP) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തിഹാദ് ഈ നിർദ്ദേശം തങ്ങളുടെ യാത്രക്കാർക്കായി നൽകുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, അബുദാബിയിൽ നിന്ന് ജിദ്ദയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ എത്തിഹാദ് എയർവേയ്‌സ് യാത്രക്കാർക്കും ഇൻഫ്ലുവൻസ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് എയർലൈൻ അധികൃതർ പ്രസ്താവനയിൽ പറയുന്നു.

“ഈ സർട്ടിഫിക്കറ്റ് പേപ്പർ ഹാർഡ് കോപ്പിയിലോ അംഗീകൃത യുഎഇ ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനിലോ യാത്രയ്ക്ക് മുമ്പായി പരിശോധനയ്ക്കായി ചെക്ക്-ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് നിർദ്ദേശം.”

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...