തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ സംഘടനയുടെ പുനഃപരിശോധന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന അസിസ്റ്റൻ്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചുകൊണ്ടാണ് നടപടി.
ആനയുടെ ഒരു കണ്ണിന് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഷയത്തിൽ ആറാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി.