കേരളത്തിൽ പെട്രോള്‍ പമ്പുകള്‍ പണിമുടക്കുന്നു. ഈ മാസം 23ന് പമ്പുകൾ അടച്ചിടും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധം. പമ്പുകളിൽ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലുള്ള അറുന്നൂറ്റി അമ്പതോളം എച്ച് പി പമ്പുകൾ ഇന്ധന പ്രതിസന്ധി നേരിടുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് ഉടമകൾ പരാതിപ്പെടുന്നു.
ഓയില്‍ കമ്പനികളുടെയും മാനേജ്മെൻ്റിൻ്റെയും യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്നുമാണ് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനിലിൻ്റെ പ്രതികരണം.