ദുബായിൽ നൂറാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 2024 ന്റെ തുടക്കത്തിലാണ് നേട്ടങ്ങൾ അടയാളപ്പെടുത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. വൃക്ക മാറ്റിവയ്ക്കലിന്റെ 40 ശതമാനം നടപടിക്രമങ്ങളും അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് നടത്തിയത്.
എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച്‌ച ലോക വൃക്കദിനമായി ആചരിക്കുന്നു. ഈ വേളയിൽ ദുബായ് ഹെൽത്തിലെ ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് ട്രാൻസ്‌പ്ലാൻ്റ് സർജനുമായ ഡോ വാൾഡോ കോൺസെപ്‌സിയോൺ ആണ് ഇക്കാര്യം പങ്കുവെച്ചത്. ഇതുവരെ നടത്തിയ ട്രാൻസ്പ്ലാൻറുകളിൽ സങ്കീർണതകൾ ഉള്ള കുട്ടികളുടെ കേസുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജീവിതകാലം മുഴുവൻ ഡയാലിസിസിന് വിധേയനായ അഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് രക്തക്കുഴലുകളുടെ സങ്കീർണതകൾ കാരണം വിദേശത്തെ പ്രധാന അവയവം മാറ്റിവയ്ക്കൽ കേന്ദ്രങ്ങൾ നിരസിച്ചു. പിന്നീട് ജലീല ചിൽഡ്രൻസ് ഹോസ്‌പിറ്റലിലേക്ക് റഫർ ചെയ്യപ്പെട്ട കുട്ടി വിജയകരമായ ട്രാൻസ്പ്ലാൻറ് സ്വീകരിച്ച് സാധാരണ ജീവിതം വീണ്ടെടുക്കുകയായിരുന്നു.