‘നോമ്പുകാലം ആരോഗ്യപൂർണ്ണമാക്കാം’, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

Date:

Share post:

വിശുദ്ധ റമദാൻ മാസം വന്നെത്തി. പ്രാർത്ഥനയോടെ നോമ്പ് നോറ്റ് ലോകമെമ്പാടുമുള്ള ജനങ്ങൾ പുണ്യ റമദാൻ ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നോ​മ്പു​കാ​ല​ത്ത്​ മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വീട്ടിരിക്കുകയാണ് ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.​ നോ​മ്പ്​ തു​റ​ക്കു​ന്ന വേ​ള​യി​ലും അ​ത്താ​ഴ​ത്തി​നും ക​ഴി​ക്കേ​ണ്ട കൃത്യമായ ഭ​ക്ഷ​ണ രീ​തി​യെ കു​റി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നോ​മ്പ്​ തു​റ​ക്കു​​ന്ന സമയം കഴിക്കേണ്ട ഭക്ഷണ പദാർഥങ്ങൾ

ഈ​ത്ത​പ്പ​ഴം, വെ​ള്ളം, ഫ്ര​ക്ടോ​സ് അ​ട​ങ്ങി​യ മ​റ്റു പ​ഴ​ങ്ങ​ൾ എ​ന്നി​വ​യോ​ടെയായിരിക്കണം നോമ്പ് തുറക്കുന്ന സമയങ്ങളിൽ ആദ്യം കഴിക്കേണ്ട ഭക്ഷണങ്ങളും പാനിയവും. വ​യ​റു​വേ​ദ​ന ത​ട​യാ​ൻ ഒ​രു ക​പ്പ് ഇ​ളം ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക. ന​മ​സ്കാ​ര​ത്തി​ന് മു​മ്പും ശേ​ഷ​വും എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വേണം നോ​മ്പ് തു​റ​ക്കേണ്ടത്. സൂ​പ്പ്, സ​ലാ​ഡു​ക​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, അ​ന്ന​ജം, മാം​സം എ​ന്നി​വ അ​ട​ങ്ങി​യ സ​മീ​കൃ​താ​ഹാ​രം ഉ​റ​പ്പാ​ക്കു​ക.

അ​ത്താ​ഴ​ത്തി​ന് (സു​ഹൂ​ർ)​

നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം അ​ര മ​ണി​ക്കൂ​ർ മു​മ്പ് ഭ​ക്ഷ​ണം ക​ഴി​ക്കു​ക. അ​മി​ത​മാ​യി മ​ധു​ര​മു​ള്ള ജ്യൂ​സു​ക​ൾ ഒ​ഴി​വാ​ക്കണം. 2.5 മു​ത​ൽ മൂ​ന്ന്​ ലി​റ്റ​ർ വെ​ള്ളം കു​ടി​ക്കു​ക, നാ​രു​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം കഴിക്കാൻ തി​ര​ഞ്ഞെ​ടു​ക്കു​ക. പ​യ​ർ, വാ​ഴ​പ്പ​ഴം, തൈ​ര്, ഈ​ത്ത​പ്പ​ഴം തു​ട​ങ്ങി​യ പൊ​ട്ടാ​സ്യം അ​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....