വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മാപ്പ് നോക്കാൻ പോലും മൊബൈൽ ഉപയോഗിക്കരുത്, കുറ്റകരമാണെന്ന് ഒമാൻ പോലീസ് 

Date:

Share post:

അറിയാത്ത സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ കൃത്യമായ വഴി കണ്ടുപിടിക്കാൻ ഇന്ന് ഗൂഗിൾ മാപ്പിനെയാണ് പലരും ആശ്രയിക്കാറ്. പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർക്ക് കൃത്യ സ്ഥലത്ത് എത്താൻ കഴിയാതെ എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്. വാഹനമോടിക്കുമ്പോൾ കയ്യിലോ അല്ലെങ്കിൽ മൊബൈൽ സ്റ്റാൻഡിലോ മൊബൈലിൽ മാപ് ഓൺ ആക്കി വച്ചുകൊണ്ടായിരിക്കും യാത്ര. ഈ രീതിയിലുള്ള മൊബൈൽ ഫോൺ ഉപയോഗം സാധാരണ കുറ്റമായി കണക്കാക്കാറുമില്ല.

എന്നാലിപ്പോൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന സമയത്ത് ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നോ വി​ലാ​സ​മോ ക​ണ്ടെ​ത്താ​ൻ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ​താ​ഗ​ത ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഒമാനിലെ ഒരു പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ആ​ർ.​ഒ.​പി വ​ക്​​താ​വ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ണും ജി.​പി.​എ​സ് ആ​പ്ലി​ക്കേ​ഷ​നും മാ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും ഗതാഗത നിയമലം​ഘ​ന​ത്തിന്റെ പരിധിയിൽ വരും. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഒ​രു ത​ര​ത്തി​ലും ശ്ര​ദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിയരുത് എ​ന്ന​താ​ണ് പൊ​തു​വാ​യ ഉ​പ​ദേ​ശ​മെ​ന്നും ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മാത്രമല്ല, വാഹനത്തിൽ ഘടിപ്പിച്ച ഹോ​ൾ​ഡ​റി​ൽ വെ​ച്ചു​ള്ള മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും നി​യ​മ ലം​ഘ​ന​മാ​ണെന്ന് ആർ. ഒ. പി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതേസമയം ജി.​പി.​എ​സ്​ നാ​വി​ഗേ​ഷ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യകതയുണ്ടെങ്കിൽ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഇത് സെറ്റ്​ ചെ​യ്​​തു​വെ​ക്ക​ണ​മെ​ന്നാ​ണ് റോ​ഡ്​ സു​ര​ക്ഷ​മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. ​ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശം അയക്കുക, ഓ​ൺ​ലൈ​ൻ ബ്രൗ​സി​ങ്​, വി​ഡി​യോ കാ​ണുക, കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽകുക, ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും എ​ടു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഒഴിവാക്കുന്നതാണ് സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്ങി​ന്​ അ​ത്യാ​വ​ശ്യ​മെന്നും വി​ദ​ഗ്​​ധ​ർ അറിയിച്ചു.

ഒ​മാ​നി​ലെ ട്രാ​ഫി​ക്​ നി​യ​മ​ പ്രകാരം വാ​ഹ​ന​മോ​ടി​ക്കു​ന്ന സമയത്തുള്ള മൊ​ബൈ​ൽ ഫോൺ ഉപയോഗവും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങളുടെയോ ഉ​പ​യോ​ഗവും 15 റി​യാ​ൽ പി​ഴ​യും ര​ണ്ട് ബ്ലാ​ക്ക് പോ​യ​ന്‍റും ല​ഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്മാ​ർ​ട്ട് റ​ഡാ​റു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. ഈ ​റ​ഡാ​റു​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തി​രി​ക്കു​ക, റോ​ഡ് സി​ഗ്ന​ലി​ന് മു​മ്പാ​യി ലെ​യ്ൻ മാ​റ​ൽ എ​ന്നി​വ ക​ണ്ടെ​ത്താ​നാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....