അബുദാബിയിൽ അടുത്തിടെ തുറന്ന BAPS ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്ന ആദ്യ ഞായറാഴ്ച എത്തിയത് 65,000-ത്തിലധികം സന്ദർശകർ. ബസിലും കാറിലുമായി 40,000 പേർ രാവിലെയും 25,000 പേർ വൈകിട്ടും എത്തി.
അതേസമയം അബുദാബി ബസ് സ്റ്റേഷനിൽനിന്ന് ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സർവീസ് (റൂട്ട് 203) ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ റൂട്ട് 201 മന്ദിർ വഴി സർവീസ് നടത്തും. വാഹന സൗകര്യമില്ലാത്ത സന്ദർശകർക്ക് ക്ഷേത്രത്തിലെത്താനും തിരിച്ചുപോകാനും പുതിയ സർവീസ് ഉപകാര പ്രദമാകും.
മാര്‍ച്ച് ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച് തുടങ്ങിയത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്സ് ഹിന്ദുമന്ദിർ.