നിയമം പാലിച്ചാൽ ദു:ഖിക്കേണ്ട; ഇ-സ്‌കൂട്ടർ, സൈക്കിൾ ലംഘനങ്ങൾ കണ്ടെത്താൻ ദുബായിൽ റോബോട്ടെത്തി

Date:

Share post:

ഗൾഫ് മേഖലകളിൽ ഹ്രസ്വദൂര യാത്രകൾക്കായി​ നിരവധി പേർ ആശ്രയിക്കുന്ന മാർ​ഗമാണ് ഇ-സ്കൂട്ടർ. എന്നാൽ അടുത്ത കാലത്തായി നിയമലംഘനത്തിന്റെ പേരിൽ ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെയുള്ള പരാതികൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിനൊരു പരിഹാരമാർ​ഗവുമായി എത്തിയിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

ഇന്ന് മുതൽ ദുബായിൽ ഇ-സ്‌കൂട്ടർ, സൈക്കിൾ ലംഘനങ്ങൾ കണ്ടെത്തുന്നത് ഉദ്യോ​ഗസ്ഥരല്ല. നേരെ മറിച്ച് റോബോട്ടുകളാണ്. നിസാരക്കാരല്ല ഈ റോബോട്ടുകൾ. സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം റോബോട്ട് നിരീക്ഷിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിഗത സുരക്ഷാ നിയമങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ ഇവ അതിവേ​ഗം തിരിച്ചറിയും. അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത സ്കൂട്ടറുകൾ, ഒന്നിലധികം യാത്രക്കാരുമായുള്ള സവാരി, കാൽനട യാത്രക്കാർക്ക് മാത്രമുള്ള സ്ഥലങ്ങളിലൂടെയുള്ള അനധികൃത സവാരി തുടങ്ങിയവയെല്ലാം റോബോട്ടുകൾ നിരീക്ഷിക്കും.

നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 300 ദിർഹം വരെയാണ് പിഴ ചുമത്തുക. 85 ശതമാനത്തിലധികം കൃത്യതയോടെ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കന്റിനുള്ളിൽ ഡാറ്റ കൈമാറാനും ഈ റോബോട്ടുകൾക്ക് സാധിക്കും. 2 കിലോമീറ്റർ വരെ നിരീക്ഷണ സംവിധാനമുള്ള ഇവ വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ജുമൈറ 3 ബീച്ച് ഏരിയയിലാണ് റോബോട്ടുകളുടെ പ്രവർത്തനം ആരംഭിക്കുക.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...