രാധിക തിലകിന്റെ മകൾക്ക് വിവാഹ ആശംസകൾ നേർന്ന് സുജാത

Date:

Share post:

മലയാളികൾക്ക് മറക്കാനാകുമോ അന്തരിച്ച ​ഗായിക രാധിക തിലകിനെ. രാധിക തിലകിൻറെ മകൾ ദേവിക വിവാഹിതയായി. ബംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ.

ദേവിക ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. അഭിഭാഷകനായി ജോലി ചെയ്യുകയാണ് അരവിന്ദ്. ബംഗളൂരൂവിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗായിക സുജാത മോഹൻറെ അടുത്ത ബന്ധുവാണ് രാധിക തിലക്. ചടങ്ങിലുടനീളം സുജാതയും മകൾ ശ്വേതയുമടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നു. 25ന് കൊച്ചിയിൽ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു വിവാഹ വിരുന്ന് നടക്കും. അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.

‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകൾ. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന അടിക്കുറിപ്പോടെ സുജാത നവ ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനവും ആലപിച്ചു. അനിയത്തിയുടെ അപ്രതീക്ഷിത വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും താനും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പല വേദികളിലും സുജാത പറഞ്ഞിട്ടുണ്ട്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...