ദുബായ് പൊലീസ് എന്നും ആവർത്തിക്കുന്നത് വേറിട്ട ശൈലിയാണ്. മാനുഷിക പരിഗണന നൽകുന്ന ഒരു പാട് നല്ല പ്രവർത്തികളാണ് ദുബായ് പൊലീസ് സേന ചെയ്തു വരുന്നത്. ശൈത്യകാലത്തോട് അനുബന്ധച്ച് വനിതാ തടവുകാരുടെ കുട്ടികൾക്ക് ശൈത്യകാല വസ്ത്രങ്ങളും ഷൂകളും പുതപ്പുകളും വിതരണം ചെയ്തിരിക്കുകയാണ് പൊലീസ്.
,”വനിതാ തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ‘വിൻ്റർ ക്ലോത്തിംഗ്’ സംരംഭമെന്ന്,” ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൾ കരീം ജുൽഫർ പറഞ്ഞു.
19 കുട്ടികൾക്കാണ് ശീതകാല സാധനങ്ങൾ നൽകിയതെന്ന് വനിതാ ജയിൽ വകുപ്പിലെ തടവുകാരുടെ കാര്യ വിഭാഗം മേധാവി ക്യാപ്റ്റൻ മറിയം അൽ മുഹൈരി പറഞ്ഞു. “കുട്ടികൾക്ക് അനുകൂലമായ അന്തരീക്ഷം നൽകുന്നതിനും അവർക്ക് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മെഡിക്കൽ ചെക്കപ്പുകൾക്കും, പ്രാഥമിക വിദ്യാഭ്യാസത്തിനും ഡിപ്പാർട്ട്മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന്,”മറിയം അൽ മുഹൈരി കൂട്ടിച്ചേർത്തു.