പെൻഷൻ മുടങ്ങി : ‘ദയാവധത്തിന് തയ്യാറെന്ന്’ വൃദ്ധ ദമ്പതികൾ

Date:

Share post:

ക്ഷേമ പെൻഷൻ കിട്ടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പിച്ച ചട്ടിയെടുത്ത് തെരുവിൽ സമരം ചെയ്ത മറിയക്കുട്ടി വലിയ രീതിയിൽ വാർ‌ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കി വണ്ടിപ്പെരിയാറിൽ 90 വയസ്സുകാരിയുടെ സമരത്തിന് കൂടി കേരളം സാക്ഷ്യം വഹിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ വീണ്ടും പ്രതിഷേധം വ്യാപകമാകുകയാണ്.

ഇടുക്കി അടിമാലിയിൽ വൃദ്ധദമ്പതികളാണ് പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ചാണ് ഈ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായപ്പോഴാണ് വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും പ്രതിഷേധവുമായി രം​ഗത്ത് എത്തിയത്.

ചികിത്സയ്ക്കും മരുന്നിനും മറ്റും ആഴ്ചയിൽ ഇവർക്ക് 3000 രൂപ വേണം. ക്ഷേമ പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി നശിച്ചു പോയി.

തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയത്. നിലവില്‍ പെട്ടിക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നാണ് ദമ്പതികൾ പറയുന്നത്. മുടങ്ങിയ ക്ഷേമപെൻഷൻ സർക്കാർ ഇനിയും അനുവദിച്ചില്ലെങ്കിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് കേരളം ഇനിയും സാക്ഷ്യംവഹിക്കേണ്ടിവരും.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...