കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചൂപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പ്രാര്‍ത്ഥനാ ഹാളുകൾക്കും ഉത്തരവ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിനായി നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങൾ ആക്കി മാറ്റാന്‍ അനുമതി നല്‍കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ ആരാധനാലയങ്ങൾക്ക് അനുമതി തേടി അപേക്ഷകൾ ലഭിക്കുമ്പോൾ പൊലീസിന്‍റേയും ഇന്‍റലിജന്‍സിന്‍റേയും റിപ്പോര്‍ട്ടുകൾ തേടണമെന്നും കോടിതി നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കണം, സമാന ആരാധനാലയങ്ങൾ തമ്മില്‍ ദൂരപരിധി ഉണ്ടാകണം, തുടങ്ങി മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മലപ്പുറം ജില്ലയിലെ നൂറുള്‍ ഇസ്ലാം സാസ്‌കാരിക സംഘം സമർപ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മലപ്പുറം ജില്ലയില്‍ സംഘത്തിന്‍റെ പേരിലുളള വാണിജ്യ കോംപ്ലക്‌സ് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.