മലയാളികളെ കൂടി ദോഷകരമായ ബാധിച്ച വാർത്തയാണ് ഒമാനിൽ നിന്ന് വരുന്നത്. ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തമുണ്ടായെന്ന് റിപ്പോർട്ടുകൾ വരുന്നു. മലയാളികളുടേത് അടക്കം നിരവധി കടകള്‍ കത്തി നശിച്ചു.
ഏറ്റവും ആശ്വാസകരമായ വാർത്ത തീപിടുത്തത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല എന്നതാണ്. നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തി നശിച്ചു. പതിനാറിലേറെ കടകളാണ് കത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.