ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് ഇന്റർനാഷണൽ

Date:

Share post:

പുതുവർഷ ആരംഭത്തിൽ തന്നെ ദുബായ് ഇന്റർനാഷണൽ (DXB) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറി. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട ഡാറ്റയിലാണ് ഈ നേട്ടം ചൂണ്ടികാണിക്കുന്നത്. ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ആസ്ഥാനമായ ദുബായ് ഇന്റർനാഷണൽ 2024 ജനുവരിയിൽ 5 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തിയാണ് ഒന്നാമതെത്തിയത്. അമേരിക്കയിലെ അറ്റ്‌ലാന്റ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ എയർപോർട്ട് (ATL) 4.7 ദശലക്ഷം സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അറ്റ്‌ലാന്റ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ ശേഷി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം 8 ശതമാനം കുറവാണ് പുതുവർഷാരംഭത്തിൽ രേഖപ്പെടുത്തിയത്. 2023 ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ആഗോള വിമാനത്താവളമായിരുന്നു, 2019 ൽ ഇത് മൂന്നാമതായിരുന്നു.

2023-ൽ 56.5 ദശലക്ഷം സീറ്റുകളുള്ള DXB-യെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായും OAG തിരഞ്ഞെടുത്തു. യഥാക്രമം 53.98 ദശലക്ഷവും 45.27 മില്യണും സീറ്റിംഗ് കപ്പാസിറ്റിയുള്ള 2022, 2019 വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം കൂടിയായ മിഡിൽ ഈസ്റ്റ് ഏവിയേഷൻ ഹബ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സീറ്റുകളിൽ 25 ശതമാനം വർധന രേഖപ്പെടുത്തി. ടോക്കിയോ ഇന്റർനാഷണൽ (ഹനേഡ), ഗ്വാങ്‌ഷോ, ലണ്ടൻ ഹീത്രൂ, ഡാളസ്/ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോംഗ്, ഡെൻവർ ഇന്റർനാഷണൽ, ഇസ്താംബുൾ, ബീജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടുകൾ ജനുവരിയിലെ ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...