പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് സൗജന്യ പാസുകളുമായി എമിറേറ്റ്സ് വിമാനക്കമ്പനി. മ്യൂസിയം ഓഫ്ഫ്യൂചർ, അറ്റ്ലാന്റിസ്അക്വാവെഞ്ചർ എന്നിവ സന്ദർശിക്കാനാണ് ടിക്കറ്റ് നൽകുന്നത്. മാർച്ച്31ന്മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക.
വൺ-വേ ഫ്ലൈറ്റ്ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കുകയില്ല. എമിറേറ്റ്സിൻറെ വെബ്സൈറ്റിൽ ബുക്ക്ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ് വേണ്ടത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്റിസ് അക്വാവെഞ്ചറിനായി മറ്റൊരു കോഡുമാണ് കമ്പനി നൽകുക. എട്ടുമണിക്കൂറിൽ കൂടുതൽ ദുബായിൽ സ്റ്റോപ്പ് ഓവറുള്ളയാത്രക്കാർക്കും സൗജന്യ പാസുകൾ ഉപയോഗിക്കാനാവും.
ട്രാവൽ ഏജന്റ്, എമിറേറ്റ്സ് കോൾ സെന്റർ, ടിക്കറ്റിങ്ഓഫീസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരൻറെ പേര്, ദുബായിൽ എത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ സഹിതം [email protected] എന്നമെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും.