ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലേക്കുളള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ കഴിഞ്ഞ വര്‍ഷത്തേതിനേക്കാൾ മൂന്നിരട്ടി വര്‍ദ്ധനവെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞവർഷം ആദ്യ പകുതിയില്‍ 25 ലക്ഷം സന്ദർശകർ ദുബായിലെത്തിയപ്പോൾ ഈ വർഷം ഇതേ കാലയളവിൽ 71.2 ലക്ഷം യാത്രക്കാരാണ് ദുബായില്‍ എത്തിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 40 ലക്ഷം ഇന്ത്യാക്കാര്‍. ഇവരില്‍ ഭൂരിപക്ഷവും മുംബൈ, ഡല്‍ഹി,ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
യാത്രക്കാരുെടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം സൗദിയ്ക്കാണ്. 20 ലക്ഷം പേരാണ് സൗദിയില്‍നിന്ന് ദുബായിലെത്തിയത്. മൂന്നാം സ്ഥാനത്തുളള യുകെയിൽ നിന്ന് 19 ലക്ഷം പേര്‍ ഇക്കൊല്ലം ആദ്യ ആറ് മാസത്തിനകം ദുബായ് സന്ദര്‍ശിച്ചു. ഇതിനിടെ നവീകരണത്തിനായി 45 ദിവസം റണ്‍വെ അടച്ചെങ്കിലും യാത്രക്കാരുടെ വരവിനെ ബാധിച്ചില്ലെന്നും കണക്കുൾ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിസന്ധി മാറിയതോടെ യാത്രാനിരക്ക് ഇനിയും ഉയരുമെന്ന സൂചനയാണുളളതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഈ വർഷം ദുബായ് വിമാനത്താവളത്തിലൂടെ 6.24 കോടി യാത്രക്കാർ കടന്നുപോകുമെന്നാണ് പ്രതീക്ഷ. ദുബായ് വഴി യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.