തീപിടിത്തത്തിന് കാരണം അശ്രദ്ധ; കപ്പലിലെ ക്യാപ്റ്റനടക്കം അഞ്ച് പേര്‍ക്ക് തടവ്

Date:

Share post:

യുഎഇയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ കുറ്റക്കാരായ അഞ്ച് പേര്‍ക്ക് തടവും പി‍‍ഴയും ശിക്ഷ. സ്ഫോടനമുണ്ടായ ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനി പൗരൻമാരുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ ഒരു മാസം വീതം തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും അടയ്ക്കണമെന്നാണ് ദുബായ് മിസ്‌ഡിമെയ്‌നർ കോടതിയുടെ വിധി.

സുരക്ഷാ നടപടിക്രമങ്ങൾ അവഗണിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി വിധി. മറൈൻ, ട്രേഡിംഗ്, കാർഗോ കമ്പനികളുടെ ചുമതലക്കാരാണ് തടവിലായ നാല് പാകിസ്ഥാന്‍ പൗരന്‍മാര്‍. ക‍ഴിഞ്ഞ വര്‍ഷം ജൂലൈ ഏ‍ഴിനാണ് അപകടമുണ്ടായത്. 247 ലക്ഷം ദിർഹത്തിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു.

തീപിടിത്തത്തിന് കാരണമായ ഓര്‍ഗാനിക് പെറോക്സൈഡ് കണ്ടെയ്നറുകൾ കപ്പലിലേക്ക് മാറ്റുമ്പോ‍ഴാണ് സ്ഫോടനം നടന്നത്. കാർഗോ ഷിപ്പിംഗ് കമ്പനിയുടെ അശ്രദ്ധയുടെ നേരിട്ടുള്ള ഫലമാണ് ജൈവ സംയുക്തങ്ങൾ വിഘടിപ്പിക്കാൻ അനുവദിച്ചതെന്ന് കോടതി കണ്ടെത്തി. ബാരലുകൾ ചോര്‍ന്നതും ചൂടുകാലാവസ്ഥയില്‍ സൂര്യപ്രകാശം ഏല്‍ക്കും വിധം കണ്ടെയ്നറുകൾ ഏറെ നേരം അശ്രദ്ധമായി സൂക്ഷിച്ചതും തീപിടിത്തത്തിന് കാരണമായതായി കോടതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...