സൗദിയില്‍ ജോലിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

Date:

Share post:

സൗദിയിൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ ജോലി ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മുനിസിപ്പൽ റൂറൽ അഫയേഴ്സ് മന്ത്രാലയം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം 81 മേഖലകളിലുളളവര്‍ക്ക് പ്രഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നല്‍കുമെന്നും അറിയിപ്പ്.

ബാലാഡി പ്ലാറ്റ്‌ഫോം വഴി ലൈസൻസ് നൽകുകയും പുതുക്കുകയും ചെയ്യാനാകും. അതേസമയം കാര്യക്ഷമതയോടെ ജോലിചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും ഉണ്ടോയെന്നത് പരിശോധയ്ക്ക് വിധേയമാക്കുമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തെ വാണിജ്യ മേഖലയെയും നിക്ഷേപകരെയും പിന്തുണയ്ക്കുന്നതിനൊപ്പം ജീവിതനിലവാരം ഉയർത്തുന്നതിനും പദ്ധതി വ‍ഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം സൗദിയിൽ ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുനൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...