ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ചരിത്രവും വിശേഷങ്ങളും പുസ്തക രൂപത്തിൽ എത്തുന്നു. ഖത്തർ പ്രസ് സെന്റർ ആണ് പുസ്തകമിറക്കുന്നത്. ‘അറ്റ്ലസ് ഓഫ് ദി 2023 ഏഷ്യൻ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 14ന് ഖത്തർ മ്യൂസിയത്തിൽ വച്ച് നടക്കും. ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെ അംബാസഡർമാരും പങ്കെടുക്കും. ഷെയ്ഖ് ഥാനി ബിൻ അലി ആൽഥാനിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഖത്തർ വേദിയാവുന്ന ടൂർണമെന്റിന്റെ വിശേഷങ്ങളും, ഏഷ്യൻ കപ്പിന്റെ ചരിത്രവും മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ വിശകലനവും ഉൾപ്പെടുന്ന സമ്പൂർണമായ വിവരണങ്ങളോടെയാണ് പുസ്തകം തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
1956ല്‍ ഏഷ്യന്‍ കപ്പ് ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ടൂര്‍ണമെന്റിന് ഖത്തര്‍ വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യ ടൂര്‍ണമെന്റിന് ശേഷമുള്ള മുന്‍ ടൂര്‍ണമെന്റുകളുടെ ചരിത്രം, ആതിഥേയത്വം വഹിച്ച നഗരങ്ങള്‍, കടന്നുപോയ ഘട്ടങ്ങള്‍ എന്നിവയുടെ അവലോകനവും പുസ്തകത്തിലുണ്ട്.