ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് നടക്കാനിരിക്കെ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തി. ടൂർണമെന്റിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് നാളെ (ജനുവരി 12) ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം സേവനങ്ങൾ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ടൂർണമെന്റ് നടക്കുന്ന ദിവസങ്ങളിൽ സ്‌പോർട്സ് സിറ്റിയിൽ നിന്നുള്ള മെട്രോ എക്സ്പ്രസ് സേവനം അൽ വാബ് QLM ഷെൽട്ടർ 2-ൽ നിന്നായിരിക്കുമെന്നും M311 മെട്രോലിങ്ക് സേവനം സ്‌പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്ന് നൽകുന്നതിന് പകരം അൽ സുദാൻ ബസ് സ്റ്റേഷനിൽ നിന്നായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
കൂടാതെ M202, M203 എന്നീ മെട്രോലിങ്ക് സേവനങ്ങൾ എഡ്യൂക്കേഷൻ സിറ്റിയിൽ നിന്ന് നൽകുന്നതിന് പകരം ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനിൽ നിന്നായിരിക്കുമെന്നും ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.