വ്യാവസായിക, സേവന സംരംഭങ്ങൾക്കായി ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി ബോധവൽക്കരണ കാമ്പയിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. വ്യാവസായിക മേഖലയെ പരിസ്ഥിതി സൗഹാർദ്ദമാക്കുക എന്നതാണ് കാമ്പെയ്നിന്റെ ലക്ഷ്യം.
ദുബായിലുടനീളമുള്ള 500 സംരംഭങ്ങളിലേക്കും പദ്ധതികളിലേക്കുമാണ് ക്യാമ്പെയ്ൻ എത്തിച്ചേരുന്നത്. കൂടാതെ കമ്പനികൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്താനും പരിസ്ഥിതി നിയമങ്ങൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
വ്യാവസായിക, സേവന സംരംഭങ്ങൾ ദുബായിലെ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മുനിസിപ്പാലിറ്റിയുടെ ബോധവൽക്കരണ കാമ്പെയ്നിന്റെ ശ്രദ്ധേയമായ സാധ്യതയെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി സുസ്ഥിരതാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ഐഷ അൽ മുഹൈരി വ്യക്തമാക്കുന്നു. യു.എ.ഇ.യുടെ പാരിസ്ഥിതിക ചട്ടക്കൂടുകൾക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ നയിക്കുന്ന സുസ്ഥിര അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾക്കനുസൃതമായാണ് കാമ്പയിൻ വരുന്നതെന്നും അൽ മുഹൈരി പറഞ്ഞു.