എമിറാത്തി-ജാപ്പനീസ് ഫാൽക്കൺറി ക്യാമ്പ് അബുദാബിയിൽ നടന്നു. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബിന്റെ സഹകരണത്തോടെ ജാപ്പനീസ് ‘ഇൻപെക്സ്-ജോഡ്കോ’ ഫൗണ്ടേഷനുമായി ചേർന്നാണ് അൽ ഐനിലെ റെമയിൽ എമിറേറ്റ്സ് ഫാൽക്കണേഴ്സ് ഫാൽക്കൺറി ക്യാമ്പ് സംഘടിപ്പിച്ചത്. ഫാൽക്കൺ കലയെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് നടത്തിയത്. ജനുവരി 5 മുതൽ 8 വരെയായിരുന്നു ക്യാമ്പ്. മൊഹമ്മദ് ബിൻ സായിദ് സ്കൂൾ ഓഫ് ഫാൽക്കൺറി ആൻഡ് ഡെസേർട്ട് ഫിസിയോഗ്നോമിയിലെ വിദ്യാർത്ഥികളും ഷെയ്ഖ് സായിദ് പ്രൈവറ്റ് അക്കാദമി ഫോർ ബോയ്സിലെ വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും അവരുടെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് പഠിക്കാനും വിദ്യാർത്ഥികളെ സഹായിക്കുകയാണ് ലക്ഷ്യം. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബും ഇൻപെക്സ്-ജോഡ്കോ ഫൗണ്ടേഷനും തമ്മിൽ ഒപ്പുവെച്ച കരാറിൽ ജാപ്പനീസ് ഫാൽക്കണർമാരെ അറബ് ഫാൽക്കണറി പാരമ്പര്യങ്ങളെക്കുറിച്ച് ക്യാമ്പിൽ പരിശീലനം നൽകുകയും പഠിപ്പിക്കുകയും ചെയ്തു. സംയുക്ത എമിറാത്തി-ജാപ്പനീസ് ഫാൽക്കണർ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ ഫാൽക്കണർമാർക്കും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സെക്രട്ടറി ജനറൽ മാജിദ് അലി അൽ മൻസൂരി നന്ദിപറഞ്ഞു.
1976-ലാണ് അബുദാബി പരുന്തുകളെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. ഈ ശ്രമങ്ങളാണ് 2001 സെപ്റ്റംബറിൽ എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബ് സ്ഥാപിക്കുന്നതായി നയിച്ചത്.