യുഎഇ പ്രസിഡൻറ് ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പത്താമത് വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് എത്തുന്നത്.
ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കും. തുടർന്ന് ഇരുവരും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും.