ദുബായിൽ ഇനി പാർക്കിം​ഗ് നിയന്ത്രിക്കുന്നത് ‘പാർക്കിൻ’ കമ്പനി; നിയമം പുറപ്പെടുവിച്ച് ഭരണാധികാരി

Date:

Share post:

ദുബായിൽ പാർക്കിം​ഗ് നിയന്ത്രിക്കുന്നത് ഇനി പുതിയ കമ്പനി. ‘പാർക്കിൻ’ എന്ന് വിളിക്കപ്പെടുന്ന പബ്ലിക് സ്റ്റോക്ക് കമ്പനിയായിരിക്കും (പി.ജെ.എസ്.സി) പാർക്കിം​ഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പാർക്കിൻ സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചത്.

വ്യക്തികൾക്ക് പാർക്കിം​ഗ് പെർമിറ്റുകൾ നൽകുന്നതും പൊതുപാർക്കിംഗ് പ്രവർത്തിപ്പിക്കുന്നതും പാർക്കിംഗ് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കമ്പനിയുടെ മേൻനോട്ടത്തിലായിരിക്കും നടക്കുക. 99 വർഷമാണ് കമ്പനിയുടെ കാലാവധി. പിന്നീട് സമാനമായ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.

റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയും പാർക്കിൻ കമ്പനിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക. ദുബായിലെ പൊതു, സ്വകാര്യ പാർക്കിം​ഗുമായി ബന്ധപ്പെട്ട പോരായ്മകൾ ഇല്ലാതാക്കുന്നതിന്റെയും പാർക്കിം​ഗ് സുഗമമാക്കുന്നതിന്റെയും ഭാ​ഗമായാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...