പുതുവർഷ പിറവി ആഘോഷിച്ച റാസൽ ഖൈമ തകർത്തത് രണ്ട് ഗിന്നസ് റെക്കോർഡുകൾ. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമായി എമിറേറ്റിൽ പുതുവർഷം വന്നെത്തി. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല’യും ‘ദൈർഘ്യമേറിയ നേർരേഖ ഡ്രോണുകളുടെ പ്രദർശനം’ എന്നീവയാണ് പുതിയ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയത്.
ആകെ 2 കിലോമീറ്റർ നീളം. 1,050 എൽഇഡി ഡ്രോണുകൾ, അക്വാട്ടിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ഒരു ‘പരവതാനി’, റാസൽഖൈമയുടെ പ്രകൃതി വിസ്മയങ്ങളായ മരുഭൂമി, കടൽ, പർവതങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അക്രോബാറ്റിക് പൈറോ പ്ലെയിനുകൾ എന്നിവയുടെ സംയോജനം ഉപയോഗിച്ച് തകർപ്പൻ സാങ്കേതിക വിദ്യകൾ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.
പുതുവത്സരാഘോഷങ്ങൾക്കായി ഇതിനകം തന്നെ നിരവധി ഗിന്നസ് റെക്കോർഡുകൾ നേടിയ നഗരമാണ് റാസൽഖൈമ. റാസൽ ഖൈമയുടെ കടൽത്തീരത്തിന്റെ 4.5 കിലോമീറ്റർ നീളത്തിൽ ആകാശത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ പ്രകാശിപ്പിച്ചതോടെ പുതു ചരിത്രമാണ് സൃഷ്ടിച്ചത്.