തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ നാട് രക്ഷപ്പെടും: ബിജെപി വേദിയിലെത്തി മറിയക്കുട്ടി

Date:

Share post:

ബിജെപി വേദിയിലെത്തി സാമൂഹിക പെന്‍ഷന്‍ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരേ രൂക്ഷ വിമർശനമാണ് മറിയക്കുട്ടി ബിജെപി വേദിയിൽ നടത്തിയത്.

പിണറായി വിജയന്റെ ഭരണത്തെ കേരളം കടലില്‍ മുക്കുമെന്നും ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നും മറിയക്കുട്ടി പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ക്ക് അരി കിട്ടുന്നില്ല. പെന്‍ഷന്‍ കിട്ടുന്നില്ല. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി മോദിയാണ് അരി തരുന്നത്. പിണറായി വിജയന്റെ ഗുണ്ടകള്‍ക്കാണ് ഇവിടെ ജോലി കിട്ടുന്നത്. പൊലീസ് മറ്റുള്ളവരുടെ തലതല്ലിപ്പൊളിക്കുമ്പോള്‍ പിണറായി വിജയന്റെ ഗുണ്ടകളെ ഉമ്മ വെയ്ക്കുകയാണെന്നും സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനം മാര്‍ക്കിട്ടിട്ടുണ്ടെന്നും പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ നാട് രക്ഷപ്പെടുമെന്നും പറഞ്ഞു. സിപിഐഎം ഒഴികെ ആര് വിളിച്ചാലും താന്‍ അവരുടെ വേദികളില്‍ പോകുമെന്നും മറിയക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...