എയർ ടാക്സികളെ കാത്തിരിക്കുകയാണ് ദുബായ്. ഈ അവസരത്തിലാണ് മറ്റൊരു വാർത്ത വന്നെത്തുന്നത്, നിലവിൽ ചൊവ്വയിൽ പ്രവർത്തിക്കുന്ന നാസയുടെ ‘ഇൻജെനിറ്റി’ ഹെലികോപ്റ്റർ മോഡൽ എയർ ടാക്സികൾ അധികം താമസിക്കാതെ തന്നെ ദുബായിലൂടെ പറക്കും.
‘ഇൻജെനിറ്റി’ ഹെലികോപ്റ്റർ പിന്നിലെ പ്രവർത്തന തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച എയർ ടാക്സികളാണ് ദുബായിലേക്ക് എത്തുക. ഓസ്ട്രിയൻ കമ്പനിയായ ഫ്ലൈനൗ ആണ് ഈ എയർ ടാക്സിക്ക് പിന്നിൽ. ഫ്ലൈനൗ ഉദ്യോഗസ്ഥർ യുഎഇയിലെ അധികൃതരുമായി സഹകരണം സംബന്ധിച്ച ചർച്ചകൾ നടത്തി.
വിവിധ പരീക്ഷണങ്ങൾക്ക് ശേഷം 28 മാസത്തിനുള്ളിൽ തന്നെ ഫ്ലൈനൗവിന്റെ വ്യോമയാനമേഖല വാണിജ്യപരമായി തന്നെ നീങ്ങും, “ 28 മാസത്തിനുള്ളിൽ ഞങ്ങൾക്ക് കാർഗോ പതിപ്പിന്റെ സ്റ്റാർട്ടപ്പ് സീരീസ് പ്രൊഡക്ഷൻ ഉണ്ടാകുമെന്ന് ഫ്ലൈനൗ ഏവിയേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ഇവോൺ വിന്റർ പറഞ്ഞു, ഒരു സീറ്റ്, രണ്ട് സീറ്റ് എന്ന നിലയിൽ 130kmph ക്രൂയിസ് വേഗതയാകും എയർടാക്സിക്ക്, യാത്രക്കാർക്ക് സുഖകരവും സ്റ്റൈലിഷായ ഒരു യാത്രയുമായിരിക്കും എയർ ടാക്സി നൽകുക. ചരക്ക് സേവനങ്ങൾക്ക് ഉപയോഗിക്കുന്ന എയർടാക്സിക്ക് 200 കിലോഗ്രാം വരെ വഹിക്കാൻ കഴിയും.