ഏഷ്യൻ കപ്പിനൊരുങ്ങി മു​വാ​സ​ലാ​ത്തും, 900ത്തോ​ളം ബ​സു​ക​ൾ നിരത്തിലിറങ്ങും 

Date:

Share post:

ഏ​ഷ്യ​ൻ ക​പ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയൂണരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് മുവാസലാത്തും ഒരുങ്ങി കഴിഞ്ഞു. കളി കാണാൻ എത്തുന്നവർക്ക് നൂ​റു ശ​ത​മാ​നം മി​ക​വോ​ടെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഒരുക്കുകയാണ് മു​വാ​സ​ലാ​ത്ത് (ക​ർ​വ). ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ളി​യു​ത്സ​വ​ത്തി​ൽ മു​വാ​സ​ലാ​ത്തി​ന്റെ 900ത്തോ​ളം ബ​സു​ക​ൾ ​യാ​ത്ര സൗ​ക​ര്യ​വു​മാ​യി സ​ജീ​വ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 50 ശ​ത​മാ​ന​വും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളാ​യി​രി​ക്കും ഉണ്ടാവുക.

50ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​ നിന്ന് മി​ക​ച്ച പ​രി​ശീ​ല​നം നേ​ടി​യ 1000 ഡ്രൈ​വ​ർ​മാ​രും 500 സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന ശ​ക്ത​മാ​യ സം​ഘ​ത്തെയാണ് മു​വാ​സ​ലാ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാത്രമല്ല, ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ എ​ന്ന വ​ലി​യ മേ​ള​യി​ൽ നി​ന്നു​ള്ള പ​രി​ച​യ സ​മ്പ​ത്തു​മാ​യി ഏ​ഷ്യ​ൻ ക​പ്പി​നൊ​രു​ങ്ങു​ന്ന മു​വാ​സ​ലാ​ത്തി​ന്റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാക്കുകയും ചെയ്തിട്ടുണ്ട്. സ്‌​ട്രെ​സ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും മു​വാ​സ​ലാ​ത്ത് സം​ഘ​ടി​പ്പി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് കാ​ല​യ​ള​വി​ൽ കു​റ്റ​മ​റ്റ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ളും ജീ​വ​ന​ക്കാ​രു​മാ​യി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ്യ​ക്തി​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത​ രീതിയിലും പ്രീ​മി​യം അ​നു​ഭ​വ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​വും മുവാസലാത്തിന്റെ സ​ർ​വി​സി​ലു​ണ്ടാ​കും. ജീ​വ​ന​ക്കാ​ർ​ക്കും സം​ഘാ​ട​ക​ർ​ക്കും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ലൂടെ അ​റി​യി​ച്ചു.

അ​ൽ ബെ​യ്ത്ത്, അ​ൽ തു​മാ​മ, അ​ൽ ജ​നൂ​ബ്, അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ എ​ന്നീ പ്ര​ധാ​ന സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക മെ​ട്രോ ഷ​ട്ടി​ൽ സേ​വ​ന​ങ്ങ​ളും ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​നാ​യു​ള്ള പാ​ർ​ക്ക് ആ​ൻ​ഡ് റൈ​ഡ് ഓ​പ്ഷ​നു​ക​ളും ഏ​ഷ്യ​ൻ ക​പ്പി​ന്റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തും. ഏ​ഷ്യ​ൻ ക​പ്പ് വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് ഏ​റ്റ​വും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ലക്ഷ്യ​മെ​ന്ന് മു​വാ​സ​ലാ​ത്ത് സി.​ഇ.​ഒ ഫ​ഹ​ദ് സ​അ​ദ് അ​ൽ ഖ​ഹ്താ​നി പ​റ​ഞ്ഞു. സ്റ്റേ​ഡി​യ​ങ്ങ​ളെ​യും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഷ​ട്ടി​ൽ ബ​സു​ക​ളു​ടെ ട്ര​യ​ൽ റ​ൺ ​ബു​ധ​നാ​ഴ്ചയാണ് നടന്നത്. ലു​സൈ​ൽ, അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യിരുന്നു ട്ര​യ​ൽ റൺ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...