അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും’, ക്യാമ്പയിനുമായി റാസൽഖൈമ പോലീസ്

Date:

Share post:

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന മാരകമായ അപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും പുതിയ റോഡ് സുരക്ഷാ ക്യാമ്പയിനുമായി റാസൽഖൈമ പോലീസ്. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും എല്ലാ ഡ്രൈവർമാരും കൂടുതൽ ജാഗ്രത പുലർത്താനും എല്ലാ നിയന്ത്രണങ്ങളും പാലിക്കാനും കേണൽ ബഹാർ ആവശ്യപ്പെട്ടു. എമിറേറ്റിലുടനീളം ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ബാഹ്യ റോഡുകൾ മുതൽ ആന്തരിക റോഡുകൾ വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

80 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തും. കൂടാതെ 23 ബ്ലാക്ക് പോയിൻ്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അതേസമയം പരിധിക്കപ്പുറം 60 കിലോമീറ്റർ വേഗതയിൽ പോകുന്നവർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...