വാഹനങ്ങളുടെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം ഓര്‍മ്മിപ്പിച്ച് അബുദാബി പോലീസ്. പത്ത് വയസിന് താഴെ പ്രായമുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി മാത്രമേ യാത്ര അനുവദിക്കുവെന്നും സീറ്റ് ബെല്‍റ്റുകൾ ധരിക്കണമെന്നും പൊലീസ്. നാല് വയസ്സിന് താഴെ പ്രായമുളള കുട്ടികൾക്ക് ചൈല്‍ഡ് സീറ്റുകൾ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തുന്ന ബോധവഉപേത്കരണത്തിന്‍റെ ഭാഗമായാണ് പൊലീസ് നിര്‍ദ്ദേശം. നിയമലംഘകര്‍ക്ക് കര്‍ശന പിഴ ഈടാക്കും. വാഹനം പൊലീസ് പിടിച്ചെടുക്കുമെന്നും 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഡ്രൈവര്‍ക്ക് 400ദിര്‍ഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം അനുവദിക്കുന്നുണ്ട്. 145 സെന്‍റീമീറ്ററില്‍ താഴെ ഉയരമുളള കുട്ടികൾക്കും മുന്‍സീറ്റ് യാത്ര അനുവദനീയമല്ല.
കുട്ടികളെ മടിയിലിരുത്തി അമ്മമാര്‍ മുന്‍ സീറ്റിലിരുന്ന യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. മുതിര്‍ന്നവരുെട മേല്‍നോട്ടമില്ലാതെ കുട്ടികളെ വാഹനത്തിനുളളില്‍ ഇരുത്തുന്നതും കുട്ടികളെ വാഹനങ്ങളിലിരുത്തി മുതിര്‍ന്നവര്‍ ഷോപ്പിംഗിനും മറ്റും പോകുന്നതും ശിക്ഷാര്‍ഹമാണ്, ഈവര്‍ഷം ആറുമാസത്തിനിടെ നിയമം ലംഘിച്ച 180 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.