ലക്ഷദ്വീപിലെ സ്കൂളുകൾ ഇനി ഇംഗ്ലീഷ് മീഡിയമാവും. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നത് എന്നും അദ്ദേഹം വിശദീകരണം നൽകി. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രം പഴയ സിലബസില്‍ പരീക്ഷ എഴുതാം.
മലയാളം മീഡിയം ക്ലാസുകൾ എല്ലാം അടുത്ത വർഷം മുതൽ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളായിരിക്കും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുക. അതേസമയം കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബി പഠനവും ഇല്ലാതാകും. എന്നാൽ മലയാളം ഐച്ഛിക വിഷയമായി പഠിക്കാം.