ഡിസംബർ മാസമായതോടെ ഓരോ ദിവസവും തണുപ്പിന്റെ കാഠിന്യം കൂടും. ചിലയിടങ്ങളിൽ വരുംദിനങ്ങളിൽ രാത്രികാലത്ത് മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ വാരാന്ത്യദിനങ്ങൾ വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയുമായി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം വരും ദിവസങ്ങളിലായി രാജ്യത്തിന്റെ ചിലയിടങ്ങളിൽ രാത്രികാല കാഴ്ചപരിധി രണ്ടു കിലോമീറ്ററിലും കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞയാഴ്ചകളിൽ രാജ്യത്തെ തണുപ്പും ശക്തമായിരുന്നു. രാത്രികാലങ്ങളിൽ 18 ഡിഗ്രിവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാഴ്ച പരിധി കുറഞ്ഞത്. അടുത്തയാഴ്ചകളിൽ ഇത് പതിയെ 16 ഡിഗ്രി വരെയായി കുറയുമെന്നാണ് റിപ്പോർട്ട്. കൂടാതെ കാറ്റുകൂടിയെത്തുന്നതോടെ തണുപ്പിന്റെ കാഠിന്യവും കൂടും.