മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ

Date:

Share post:

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ. അബുദാബിയിലെ സുസ്ഥിര നഗര സമൂഹവും ഇന്നൊവേഷൻ ഹബ്ബുമായ മസ്‌ദാർ സിറ്റിയിൽ ആയിരിക്കും മോസ്ക് വരുന്നതെന്ന് മസ്ദാർ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രെക്കി അറിയിച്ചു.

അതേസമയം നിരവധി നെറ്റ്-സീറോ എനർജി പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. COP28 ന്റെ സമയത്ത് പ്രഖ്യാപിക്കുന്നതിനാൽ വ്യക്തിപരമായി പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2,349 ചതുരശ്ര മീറ്റർ ഘടനയിൽ 1,300 ആരാധകരെ ഉൾക്കൊള്ളാനാകുന്ന നെറ്റ്-സീറോ എനർജി മോസ്കിന്റെ നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1,590 ചതുരശ്ര മീറ്റർ ഓൺ-സൈറ്റ് പിവി പാനലുകൾ ( സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഫോട്ടോവോൾട്ടെയ്ജ് പാനലുകൾ) ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ആവശ്യമായ ഊർജത്തിന്റെ 100 ശതമാനമെങ്കിലും ഈ മോസ്കിൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ പരിസ്ഥിതി സംരക്ഷണവും സാംസ്കാരിക പൈതൃകവും കമ്മ്യൂണിറ്റി ബിൽഡിംഗും സമന്വയിപ്പിക്കുന്ന ഒരു നൂതന രൂപകൽപ്പനയിലൂടെ മേഖലയിലെ ആരാധനാലയങ്ങൾക്ക് ഒരു പുതിയ വ്യവസായ നിലവാരം സ്ഥാപിക്കാനും മസ്‌ദർ സിറ്റി ലക്ഷ്യമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...