മുണ്ടുടുത്തതിനാൽ റസ്റ്റോറന്റിൽ കയറ്റിയില്ലെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ റെസ്റ്റോറൻറിന് എതിരെയാണ് യുവാവിന്റെ ആരോപണം. ജുഹുവിലെ കോലിയുടെ വൺ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്.
മുണ്ടുടുത്തതിനാൽ റെസ്റ്റോറൻറിൽ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.
സമൂഹമാധ്യമങ്ങളിൽ യുവാവ് പങ്കുവെച്ച വിഡിയോയിൽ റസ്റ്റോറൻറിന്റെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. വെള്ള ഷർട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വൺ8 കമ്യൂണിന്റെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ ജീവനക്കാർ തടഞ്ഞത് ഡ്രസ് കോഡ് കാരണമാണെന്ന് യുവാവ് പറയുന്നു. മുംബൈയിൽ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. വേഷം കണ്ട് റെസ്‌റ്റോറന്റിനുള്ളിലേക്ക് കടക്കാൻ പോലും സ്റ്റാഫ് അനുവദിച്ചില്ല.
A person was not allowed to #ViratKohli𓃵’s restaurant for wearing DHOTI
People with shorts were allowed
Cats were allowed tooBut wearing Dhoti not allowed 🚫
Isn’t this discrimination ?— Vineeth K (@DealsDhamaka) December 2, 2023